തിരുവനന്തപുരം: ഇന്ത്യൻവെറ്ററിനറി അസോസിയേഷൻ കേരള യൂണിറ്റ് ഏർപ്പെടുത്തിയ ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ഡോ.പി.വി.മോഹനന് .മൃഗസംരക്ഷണ മേഖലയിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ടാണ് ഈ അവാർഡ് നൽകുന്നത്.കഴിഞ്ഞ കുറെ വർഷങ്ങളായി നടത്തിയ വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾ,അറവ് മാലിന്യസംസ്കരണ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ ,മാംസ സംസ്കരണ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ,ഫാംകൺസൽറ്റൻസി മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം മാനിച്ചാണ് അവാർഡ് നൽകുന്നത്.നേരത്തെ സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡും കർഷക മിത്ര അവാർഡും ഡോക്ടർ മോഹനന് ലഭിച്ചിരുന്നു.കൂടാതെ രണ്ടു തവണ സദ് സേവന പുരസ്കാരവും ലഭിക്കുകയുണ്ടായി.മൃഗസംരക്ഷണ വിഷയങ്ങളിൽ 30 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫിയിലും അന്തർദേശീയ അവാർഡുകൾ ലഭിച്ചു.പരിസ്ഥിതി സംരംക്ഷണ പ്രവർത്തനങ്ങളിലും ഡോക്ടർ നൽകിയ സേവനം എടുത്തുപറയേണ്ടതാണ്.
ഡോ.പി.വി. മോഹനന്റെ പേരിൽ ഈ വർഷം മുതൽ സംസ്ഥാനത്ത് ഏറ്റവും നല്ല വിജ്ഞാന വ്യാപന പ്രവർത്തനം നടത്തുന്ന വെറ്ററിനറി ഡോക്ടർക്ക് എന്റോവ്മെൻറ് അവാർഡ് നൽകും
അവാർഡ് ഡിസംബർ 29 ന് ഐ.വി.എയുടെ സംസ്ഥാനസമ്മേളനചടങ്ങിൽ തൃശൂരിൽ വെച്ച് മൃഗസംരക്ഷണ വകുപ്പ്മന്ത്രി ചിൻഞ്ചുറാണി സമ്മാനിക്കും. മൃഗസംരക്ഷണ വകുപ്പിൽ നിന്ന് അസി.ഡയറക്ടറായി റിട്ടയർ ചെയ്ത ഡോ.പി.വി.മോഹനൻ കണ്ണൂർ കക്കാട് സ്വദേശിയാണ് .ക്ഷീരവികസനവകുപ്പിൽ നിന്ന് ജില്ലാഓഫീസറായി റിട്ടയർചെയ്ത രാജശ്രീ കെ.മേനോൻ ഭാര്യ.ഡോഅക്ഷയ്മോഹൻ,ഡോ.അശ്വനിമോഹൻ മക്കൾ