പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം സ്നേഹോത്സവമായി മാറി. പെരളശ്ശേരി ബിഗ് ഡേ ഓഡിറ്റോറിയത്തിൽ കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് കുട്ടാപ്പു കതിരൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലൻ, വി പ്രശാന്ത്, സഞ്ജന സി, കെ കെ സുഗതൻ, കെ കെ പ്രജിത്ത്, ജൂന കെസി, പഞ്ചായത്ത് സെക്രട്ടറി പി പി സജിത, മഹേഷ് കെ തുടങ്ങിയവർ സംസാരിച്ചു.ലളിതഗാനം,നാടൻ പാട്ട്, മിമിക്രി, പ്രച്ഛന്നവേഷം, ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, മാപ്പിളപ്പാട്ട്, ചിത്രരചന തുടങ്ങിയ കലാപരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉപഹാരം നൽകി. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടാണ് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചത്.