കണ്ണൂർ: ബി.ജെ.പിയിൽ ചേർന്ന സി.രഘുനാഥിന് കണ്ണൂരിൽ ഉജ്വല സ്വീകരണം. തിങ്കളാഴ്ച്ച സന്ധ്യയോടെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ സ്വീകരണം.
തിങ്കളാഴ്ച്ച ന്യൂഡൽഹിയിൽ ജെ.പി.നദ്ധയിൽ നിന്നാണ് രഘുനാഥ് അംഗത്വം സ്വികരിച്ചത്. കോൺഗ്രസ് നേതാവായിരുന്ന രഘുനാഥ് ധർമടത്ത് പിണറായി വിജയനെതിരെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു.
ചൊവ്വാഴ്മ്മ രാവിലെ 11.30ന് മാരാർ ഭവനിൽ രഘുനാഥ് മാധ്യമങ്ങളെ കാണുന്നുണ്ട്.