പരിയാരം: കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 31 തസ്തികകൾ സൃഷ്ടിക്കാന്‍ കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് ഇത്രയും തസ്തികകള്‍ ഒരുമിച്ച് സൃഷ്ടിച്ചത്.
ജനറൽ സർജറി വിഭാഗത്തിൽ 3 അസിസ്റ്റൻറ് പ്രൊഫസർ തസ്തികയും, അനസ്തേഷ്യോളജിയിൽ അസിസ്റ്റൻറ് പ്രൊഫസർ 1, സീനിയർ റസിഡന്റ് – 1
അനാട്ടമി വിഭാഗത്തിൽ സീനിയർ റസിഡന്റ് – 1, ബയോകെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ 1, സീനിയർ റസിഡന്റ് – 1, കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് – 1, ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ്- 1, മൈക്രോ ബയോളജിയിൽ സീനിയർ റസിഡന്റ്- 1, പാത്തോളജി വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസർ 1, സീനിയർ റസിഡന്റ് – 1, ഫാർമകോളജി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ 1, സീനിയർ റസിഡന്റ് – 1, റേഡിയോ ഡൈഗനോസിസ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ 1, സീനിയർ റസിഡന്റ്- 1, ഫിസിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് 1, നെഫ്റോളജി വിഭാഗത്തിൽ പ്രൊഫസർ 1, അസോസിയേറ്റ് പ്രൊഫസർ 1, ന്യൂറോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ 1, ന്യൂറോസർജറി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ 1, പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ പ്രൊഫസർ 1, അസിസ്റ്റന്റ് പ്രൊഫസർ 1, മെസിക്കൽ ഗ്യാസ്ട്രോ, സർജിക്കൽ ഗ്യാസ്ട്രോ, നാനോളജി, പീട്രിയാടിക് സർജറി എന്നീ വിഭാഗത്തിന് ഓരോ അസോസിയേറ്റ് പ്രൊഫസർമാരും, യൂറോളജി വിഭാഗത്തിന് അസോസിയേറ്റ് പ്രൊഫസർ 1, അസിസ്റ്റൻറ് പ്രൊഫസർ 1 എന്നിങ്ങനെ 31 തസ്തികകളാണ് സൃഷ്ടിച്ചത്.
തസ്തികൾ അനുവദിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനം ശക്തിപ്പെടുത്താൻ സഹായകമാകുമെന്നും നിരന്തരമായ ഇsപ്പെടലിന്റെ ഭാഗമായിട്ടാണ് സർക്കാർ തസ്തികകൾ അനുവദിച്ചതെന്നും എം വിജിൻ എം എൽ എ പറഞ്ഞു.