ടോൾസ്റ്റോയി
മൊഴി മാറ്റം
അരവിന്ദൻ കെ.എസ്.മംഗലം
വിഡ്ഢിയായി എല്ലാവരും കരുതുന്ന ഐവാൻ ആണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം.ഐ വാൻ്റെ ജീവിതത്തിലെ വിജയരഹസ്യം തന്നെ അധ്വാനമാണ്. എന്തൊക്കെ നഷ്ടപ്പെട്ടു പോയാലും അതിൽ ഒട്ടും ഖേദിക്കാതെ എല്ലാം പ്രയത്നത്തിലൂടെ തനിക്ക് നേടിയെടുക്കാൻ കഴിയുന്നതേയുള്ളൂ എന്ന് കരുതുകയും അമിതമായി പ്രയത്നിക്കുകയും ചെയ്യുന്ന ഐവാന് ചെകുത്താൻ്റെ കുതന്ത്രങ്ങളെയും പ്രലോഭനങ്ങളെയും അതിജീവിക്കാൻ വളരെ എളുപ്പം കഴിയുന്നു. സഹജീവികളോടുള്ള സ്നേഹവും ദയയും സഹകരണ മനോഭാവവും അഹിംസാത്മകമായ ചിന്തകളും വിഡ്ഢിയിലെ അസാധാരണ വ്യക്തിയെ ഉയർത്തിക്കാട്ടുന്നു.
മഹാനായ റഷ്യൻ എഴുത്തുകാരൻ ലിയോ ടോൾസ്റ്റോയി ഒരു നാടോടികഥയെ ആസ്പദമാക്കി രചിച്ച Ivan The fool എന്ന കഥയുടെ സ്വതന്ത്ര ആവിഷ്കാരമാണ് ഒരു വിഡ്ഢിയും കുറെ ചെകുത്താന്മാരും. വായിച്ചു വളരുന്ന കുട്ടികളെ ഈ വിശിഷ്ട കൃതി തീർച്ചയായും രസിപ്പിക്കും. അവരുടെ ഉത്കൃഷ്ട ചിന്തകൾക്ക് ഉണർവ്വേകുകയും ചെയ്യും.മുതിർന്നവർക്കും വെളിച്ചമാണീ ലഘു ഗ്രന്ഥം.