ന്യൂഡൽഹി∙ ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ഭീകരരുടെ ലോഞ്ച് പാഡുകളും പരിശീലന ക്യാംപുകളും പാക്കിസ്ഥാൻ പുനർനിർമിക്കുന്നെന്ന് റിപ്പോർട്ട്. പാക്ക് അധീന കശ്മീരിലെയും സമീപപ്രദേശങ്ങളിലെയും ഭീകരക്യാംപുകളാണ് സൈന്യത്തിന്റെയും ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെയും (ഐഎസ്ഐ) പാക്ക് സർക്കാരിന്റെയും പിന്തുയോടെ നിർമിക്കുന്നതെന്ന് ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.




















