തളിപ്പറമ്പ് :കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റാന്‍ ഒരുങ്ങുകയാണ് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിസി ഗ്രൂപ്പ്. സംരംഭക രംഗത്തെ വളര്‍ച്ചയുടെ ഭാഗമാവുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി, വര്‍ദ്ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്ത ക്യാമ്പസിന്റെ ബ്രാന്‍ഡ് പ്രകാശനവും ലോഗോ ലോഞ്ചും തളിപ്പറമ്പ് എബിസി ഹൗസില്‍ നടന്നു. വിദ്യാര്‍ത്ഥികളെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കി, ഉയര്‍ന്നു വരുന്ന തൊഴില്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ഥികളെ സംഭാവന ചെയ്യുക എന്നതാണ് പ്രധാന ഉദ്ദേശം.
എബിസി കോര്‍പ്പറേറ്റ് ഓഫീസിനോട് ചേര്‍ന്നൊരുക്കുന്ന വിശാലമായ ക്യാമ്പസ്സില്‍, അതിനുതനവും കാലാനുസൃതവുമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍, അത്യാധുനിക പഠന സംവിധാനങ്ങള്‍, ഓരോ മേഖലയിലും അനുഭവ സമ്പത്തുള്ള അധ്യാപകരും പരിശീലകരും ക്യാമ്പസിലുണ്ടാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള പഠന രീതി, തൊഴില്‍ പരിശീലനം തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും. വ്യക്തിത്വ വികസനം, ഭാഷാ നൈപുണ്യം തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടുള്ള പരിശീലനരീതിയാണ് സംരംഭം അവലംബിക്കുന്നതെന്ന് എബിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് മദനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എബിസി ഗ്രൂപ്പ് ഫൗണ്ടര്‍ ഡയറക്ടര്‍മാരായ കെ.എന്‍ ജുനൈദ്,അബ്ദുള്‍ വാഹിദ്, ഡയറക്ടര്‍ മുഹമ്മദ് തസ്ലീം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.