കണ്ണൂർ : സപ്ലൈകോയിൽ സാധനങ്ങൾ ഒന്നുമില്ല , ഭാരത് റൈസ് കിട്ടിയതിൽ കേന്ദ്ര സർക്കാരിനോട് ഒരുപാട് നന്ദിയുണ്ടെന്ന് കണ്ണൂരിലെ വീട്ടമ്മമ്മാർ പറഞ്ഞു. താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ ക്ഷേത്ര പരിസരത്തുവെച്ചു കണ്ണൂരിലെ ഭാരത് റൈസ് വിതരണം ബിജെപി കണ്ണൂർ മണ്ഡലം പ്രസിഡന്റ് അഡ്വ അർച്ചന ഉദ്ഘാടനം നിർവ്വഹിച്ചു. സ്വകാര്യ വിപണിയിൽ അറുപതു രൂപയോളമാണ് ഒരുകിലോ അരിയുടെ വില. സംസ്ഥാന സർക്കാർ സബ്‌സിഡിനിരക്കിൽ നൽകുന്ന അരി സപ്ലൈകോ ഉൾപ്പെടെ ഉള്ള ഔട്ട്ലെറ്റ് കളിൽ ലഭ്യമല്ല. ജീവിതചിലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മോഡി സർക്കാർ നേരിട്ട് നൽകുന്ന ഭാരത് റൈസ് അരി സാധാരണക്കാരന്റെ പട്ടിണി മാറ്റാനുള്ള കേന്ദ്ര ഗവണ്മെന്റ് തീരുമാനത്തിന്റെ ഭാഗമാണെന്നും, ദരിദ്ര ജനവിഭാഗങ്ങൾ ക്കൊപ്പം നിൽക്കുന്ന മോഡി സർക്കാരിന് നന്ദി പറഞ്ഞാൽ തീരില്ല എന്നും ചടങ്ങിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറി അഡ്വ കെ പി പ്രകാശ് ബാബു പറഞ്ഞു. ബി ജെ പി ജില്ലാ കമ്മറ്റി അംഗം ആർ കെ ഗിരിധരൻ, ബിനിൽ കണ്ണൂർ, രവീന്ദ്രൻ കെ, ഹരിദാസൻ എൻ, ഷിജോ സുന്ദർ തുടങ്ങിയവർ നേതൃത്വം നൽകി