“ഇത് വിശുദ്ധ വാലൻ്റൈൻസ് ദിനത്തിലായിരുന്നു
ഓരോ പക്ഷിയും തൻ്റെ പൊരുത്തം തിരഞ്ഞെടുക്കാൻ ഏതൊരു പുരുഷനും ചിന്തിക്കുന്ന രീതിയിൽ അവിടെ വരുമ്പോൾ
എല്ലാ തരത്തിലുമുള്ള വലിയ ശബ്ദം അവർ ഉണ്ടാക്കാൻ തുടങ്ങി
ആ ഭൂമിയും വായുവും വൃക്ഷവും ഓരോ തടാകവും
വളരെ നിറഞ്ഞിരുന്നു, എനിക്ക് നിൽക്കാൻ വേണ്ടി അത്ര സ്ഥലമില്ലായിരുന്നു
അവിടെ മുഴുവൻ നിറഞ്ഞിരുന്നു.”
വാലൻ്റൈൻസ് ഡേയും റൊമാൻ്റിക് പ്രണയവും തമ്മിലുള്ള ബന്ധം ആദ്യമായി രേഖപ്പെടുത്തിയത് പക്ഷികൾക്ക് ഇണയെ തിരഞ്ഞെടുക്കാനുള്ള സമ്മേളനത്തെ ചിത്രീകരിക്കുന്ന സ്വപ്നദർശനമായ ജെഫ്രി ചോസറിന്റെ (1382) പാർലമെൻ്റ് ഓഫ് ഫൗൾസിലാണ്. ( ഇംഗ്ലണ്ടിലെ പതിനഞ്ചു വയസ്സുള്ള രാജാവ് റിച്ചാർഡ് രണ്ടാമൻ്റെ വിവാഹനിശ്ചയത്തിൻ്റെ ഒന്നാം വാർഷികത്തെ ആദരിച്ചുകൊണ്ട് പതിനഞ്ചുകാരിയായ ആനി ഓഫ് ബൊഹീമിയ ചോസർ ) തുടിക്കുന്ന മനസ്സിന്റെ അനിർവചനീയമായ അവസ്ഥയാണ് ഓരോ പ്രണയവും..സംഘർഷവും ശാന്തതയും പ്രതീക്ഷയും കരുതലും ഒത്തുചേരുന്ന ഒരപൂർവപ്രതിഭാസം…മഞ്ഞും മഴയും നിലാവും സന്ധ്യയും ഓരോ പ്രണയത്തിന്റെയും വരികൾക്കിടയിൽ കടന്നുവരും.കാലാതീതമെന്നു കവികൾ പാടിപ്പുകഴ്ത്തുന്ന എന്നാൽ കാലങ്ങൾ ശോഷണം വരുത്തിയെന്ന് നവചിന്തകൾ ഓര്മിപ്പിച്ചേക്കാവുന്ന ഒരു ചിന്താധാര…പിങ്ക് മുതൽ രക്തച്ചുവപ്പു വരെ നിറം പകർന്ന് മനസ്സുകളെ ഹരം പിടിപ്പിച്ച ഓർമ്മകൾ…വർണങ്ങൾ അപ്രസക്തമാക്കി , പല ഭാവങ്ങൾക്കും പ്രായോഗിക സാഹചര്യങ്ങൾക്കുമനുസൃതമായി പല നിറങ്ങളിലുമുള്ള ടെഡി ബെയറുകൾ രംഗത്തെത്തി.പ്രണയദിനത്തിനു പുറമെ പ്രണയവാരം ആഘോഷിക്കാൻ , ഓരോ ദിനവും അനുബന്ധമായി ആഘോഷിക്കപ്പെടാൻ ടെഡിബെയറുകൾക്കു പുറമെ റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിവ സൃഷ്ടിക്കപ്പെട്ടു.
പ്രണയിനികൾക്ക് എന്നതുപോലെ ഏതു രീതിയിൽ സ്നേഹിക്കുന്നവർക്കും സ്നേഹിക്കപ്പെടുന്നവർക്കും സ്നേഹത്തിന്റെ പുതിയ മാനങ്ങൾ ഇന്ന് പ്രണയദിനം ഒരുക്കുന്നുണ്ട്. Roget ‘s thesaurus പ്രകാരം ഏറ്റവും കൂടുതൽ synonyms & antonyms (പേര് വകഭേദങ്ങൾ ) ഉള്ള പട്ടികയിലാണ് സ്നേഹത്തിന്റെ നിർവ്വചനങ്ങൾ.സഹജീവിയോടുള്ള സമീപനത്തിലുള്ള വ്യതിയാനം കൂടുതൽ കൂടുതൽ പ്രകടമാകുന്ന സംഘർഷഭരിതമായ ഈ കാലഘട്ടം സ്നേഹത്തിന്റെ പ്രസക്തി വിളിച്ചുപറയുന്നുണ്ട്.പ്രണയത്തിന്റെ ഈ ദിനം പ്രസക്തമാകുന്നത് പല അര്ഥത്തിലുമാണ്
Happy Valentine’s Day