ഡൽഹി :ഇടക്കാല ബജറ്റ് നിര്മലസീതാരാമൻ അവതരിപ്പിച്ചു
‘പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ഞങ്ങളെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.”സമ്പദ് വ്യവസ്ഥ മികച്ചരീതിയിലാണ്, വിലക്കയറ്റം നിയന്ത്രിക്കാനായി.പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിച്ചു..
അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കും.ധനമന്ത്രി വ്യക്തമാക്കി
പ്രധാന പ്രഖ്യാപനങ്ങൾ
മൂന്ന് പ്രധാന റെയില്‍വേ സാമ്പത്തിക ഇടനാഴി പദ്ധതികള്‍.
ടാക്‌സ് നിരക്കില്‍ മാറ്റമില്ല.
നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ .
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആഷാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തും.
Home Roof സോളാര്‍ പദ്ധതിയിലൂടെ 1 കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.
ടൂറിസം വികസനത്തിന് ഊന്നൽ നൽകും.ലക്ഷദ്വീപിൽ പുതിയ തുറമുഖം
സര്‍ക്കാര്‍ വികസിത് ഭാരത് പിന്തുടരുന്നതിനുള്ള വിശദമായ റോഡ് മാപ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കും