കണ്ണൂര്‍: മട്ടന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ ഒളിവില്‍ കഴിഞ്ഞത് സിപിഎമ്മിന്റെ അറിവോടെയാണെന്നും കണ്ണൂരിന്റെ മണ്ണിനെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കി മാറ്റിയത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് തുല്യ പങ്കാണുളളതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. അധ്യാപകന്റെ കൈ വെട്ടിയ കേസിലെ പ്രതി 13 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ വെച്ച് പിടിയിലായത് ഏറെ ഞെട്ടല്‍ ഉണ്ടാക്കിയ സംഭവമാണ്. എന്‍ഐഎ തങ്ങള്‍ക്ക് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സവാദിനെ അറസ്റ്റു ചെയ്യുന്നത്. സംസ്ഥാനത്തെ ഇന്റലിജന്‍സ് സംവിധാനം പൂര്‍ണ പരാജയമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇടത്പക്ഷ കേന്ദ്രങ്ങളിലാണ് ഇത് സംഭവിക്കുന്നത് സിപിഎമ്മിന്റെ സമുന്നത നേതാക്കളുടെ അറിവോടെയാണ് ഇതെല്ലം നടക്കുന്നതെന്ന് വേണം കരുതാന്‍. വോട്ട് ബാങ്കിന് വേണ്ടി ഇടതും വലതും ഇവരെ സഹായിക്കുകയാണ്. ഇതിന്റെ അനന്തരഫലമാണ് മട്ടന്നൂരിലേത്. ഇതുപോലുള്ള ദേശദ്രോഹികളായ കൊടും ക്രിമിനലുകള്‍ക്ക് താവള മൊരുക്കാന്‍ ഇടതനും വലതനും മത്സരിക്കുകയാണ്. ഇതിനു സഹായം ചെയ്യുന്നവരെ കണ്ടെത്താന്‍ ദേശസ്‌നേഹികള്‍ ജാഗരൂകരാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
13 വര്‍ഷക്കാലം ജില്ലയില്‍ വന്ന് ജോലി ചെയ്തുവെന്നത് ഇന്റലിജന്‍സിന്റെ പൂര്‍ണ്ണ പരാജയമാണ് കാണിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ മിടുക്കന്മാരല്ലാത്തതു കൊണ്ടണ്ടണ്ടല്ല. സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്ന ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയും പ്രതിപക്ഷ കക്ഷിയും വോട്ട് ബാങ്കിനു വേണ്ടി ചില തീവ്രവാദ പ്രസ്ഥാനങ്ങളിലെ ആളുകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതു കൊണ്ടാണ് ഇത്തരം കേസുകളിലെ പ്രതികള്‍ കണ്ണൂരില്‍ വന്ന് തങ്ങുന്നത്. നായനാരെ കൊല്ലാന്‍ പോയവരും കാശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളും ജില്ലയില്‍ നിന്നുളളവരായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങള്‍ തീവ്രവാദ പ്രസ്ഥാനങ്ങളുടെ ആയുധ സംഭരണ കേന്ദ്രമാക്കുകയും ക്യാമ്പുകള്‍ നടത്തുകയും വിഹരിക്കുകയും ചെയ്യുന്നത് ഇടത്-വലത് പിന്തുണയോടെയാണ്. ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് തീവ്രവാദികളെ സംരക്ഷിക്കുകയാണ് ഇടതും വലതും. തീവ്രവാദ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ക്ക് അഭയ കേന്ദ്രമായി മാറുകയാണ്. നാടിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന തീവ്രവാദ ശക്തികള്‍ കണ്ണൂര്‍ കേന്ദ്രീകരിക്കുന്നുവെന്നത് ഇവിടെ എല്ലാ പിന്തുണയും ഭരണകൂടത്തില്‍ നിന്നും ഒരു വിഭാഗം സംഘടനകളില്‍ നിന്നും സഹായ ലഭിക്കുന്നുവെന്നതാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ കേസിലെ പ്രധാനപ്രതിയെ പിടികൂടാന്‍ എന്‍ഐഎയേ പോലുളള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരേണ്ടി വന്നുവെന്നത് സംസ്ഥാന ഭരണകൂടത്തിനും പോലീസിനും നാണക്കേടാണെന്നും 13 വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ലെന്നത് തികഞ്ഞ പരാജയമാണെന്നും ഇത് സമ്മതിക്കാന്‍ സിപിഎമ്മും ഭരണകൂടവും തയ്യാറാകണമെന്നും ഹരിദാസ് പറഞ്ഞു.