കൊച്ചി :-മെട്രോ യാത്രക്കായി വാട്‌സാപ്പ് ക്യൂആര്‍ ടിക്കറ്റ് സൗകര്യവുമായി കൊച്ചി മെട്രോ. യാത്രക്കാർക്ക് ക്യൂ നില്‍ക്കാതെ വാട്‌സാപ്പില്‍ നിന്ന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് ഒരുക്കിയത്.
ഒരു മിനിറ്റിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
9188957488 എന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വാട്‌സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയക്കുക. അതില്‍ വരുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും QR TICKET എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം അതില്‍ നിന്നും BOOK TICKET ഓപ്ഷന്‍ തിരഞ്ഞെടുക്കാം.
അടുത്തതായി യാത്ര ചെയ്യാൻ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കാം. ശേഷം യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്താം. തുടർന്ന് പണമിടപാട് നടത്തി ടിക്കറ്റ് ഉറപ്പാക്കാം.
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും ‘Hi’ എന്ന് അയച്ചാല്‍ മതി. ഇത്തരത്തില്‍ ക്യൂ ആര്‍ കോഡ് വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് നാല്‍പത് മിനിറ്റിനകത്തുള്ള സമയമാണ് യാത്ര ചെയ്യാനാവുക.