മുസ്ലിംവിരുദ്ധ പരാമർശ കേസിൽ പി സി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്.
വാർത്ത ചാനലിലെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ എടുത്ത കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോർജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പോലീസ് അറസ്റ്റ് ചെയ്യാൻ നീക്കമിട്ടിരുന്നെങ്കിലും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
കോടതി തീരുമാനത്തിന് പിന്നാലെ പിസി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി.




















